പമ്പ: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പമ്പയിലെത്തും. നാളെയാണ് അദ്ദേഹം ദര്‍ശനത്തിന് എത്തുന്നത്. നേരത്തെ ബിജെപി ദേശീയ നേതാക്കള്‍ മലകയറാന്‍ എത്തുമെന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. അതിന് പിന്നാലെയായിരുന്നു കണ്ണന്താനത്തിന്റെ പ്രതികരണം.
എന്നാല്‍ ദിവസവും ഓരോ നേതാക്കള്‍ വീതവും മറ്റ് സംസ്ഥാനങ്ങളിലെ എംപിമാരേയും ശബരിമലയിലെത്തിക്കാനാണ് ബിജെപിയുടെ നീക്കം. സന്നിധാനത്തേക്ക് പുറപ്പെട്ട കെപി ശശികലയേയും കെ സുരേന്ദ്രനേയും പോലീസ് അറസ്റ്റു ചെയ്തു നീക്കിയ സാഹചര്യത്തിലാണ് പുതിയ നീക്കവുമായി ബിജെപി രംഗത്തെത്തുന്നത്.
ഓതേസമയം പ്രക്ഷോഭത്തിന് നേതൃത്വം നല്കാന് സാധ്യതയുള്ള നേതാക്കളെ കരുതല്‍ തടങ്കലിലാക്കാനാണ് തീരുമാനം എന്നായിരുന്നു പോലീസ് പറഞ്ഞത്. മാത്രമല്ല പ്രതിഷേധത്തിനൊരുങ്ങുന്ന നേതാക്കളുടെ പട്ടിക തയാറാക്കാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് നിര്‍ദേശം നല്‍കിയിരുന്നു. നിലവില്‍ സന്നിധാനവും പരിസരവുമെല്ലാം നിയന്ത്രണ വിധേയമാണങ്കിലും കൂടുതല്‍ നേതാക്കളെത്തിയാല്‍ സംഘര്‍ഷ സാധ്യതയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Discussion about this post