തൊടുപുഴ: നിയമം ആര് ലംഘിച്ചാലും അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന് ഓര്‍മ്മപ്പെടുത്തി വൈദ്യുത മന്ത്രി എംഎം മണി. ലംഘനം നടത്തിയാല്‍ കെ സുരേന്ദ്രനായാലും കെപി ശശികലയായാലും അറസ്റ്റ് ചെയ്തു പ്രോസിക്യൂട്ട് ചെയ്യും. താന്‍ നിയമ ലംഘനം നടത്തിയാലും അറസ്റ്റ് ചെയ്യണമെന്നും മന്ത്രി പറഞ്ഞു.
തൊടുപുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശശികല എവിടെയൊക്കെ പോയാലും അവിടെ കലാപവും കുഴപ്പവുമുണ്ടാക്കും. കോണ്‍ഗ്രസ് നേതാക്കള്‍ ശബരിമലയില്‍ പോകട്ടെയെന്നും ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ പ്രശ്നങ്ങളാണെന്നും മന്ത്രി എംഎം മണി പറഞ്ഞു.
സര്‍ക്കാര്‍ സുപ്രീംകോടതി വിധി നടപ്പാക്കാനാണ് ശ്രമിക്കുന്നത്. പക്ഷേ, കാര്യങ്ങള്‍ വര്‍ഗീയവല്‍ക്കരിക്കാനാണ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും ശ്രമം. കുഴപ്പമുണ്ടാക്കാന്‍ ആര് ശ്രമിച്ചാലും അറസ്റ്റ് ചെയ്യുമെന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി വ്യക്തമാക്കി.
Discussion about this post