എടവണ്ണ: മലപ്പുറം എടവണ്ണ പത്തപ്പിരിയത്ത് ബയോഗ്യാസ് പ്ലാന്റ് വൃത്തിയാക്കുന്നതിനിടെ രണ്ടുമരണം. വിഷവാതകം ശ്വസിച്ചാണ് രണ്ട് പേർ മരിച്ചത്. ഒരാൾ ഗുരുതരാവസ്ഥയിലാണ്.
പ്ലാന്റ് വൃത്തിയാക്കുന്നതിനിടെയാണ് അപകടമെന്നാണ് സൂചന. അഞ്ചോളം പേരാണ് പ്ലാന്റ് വൃത്തിയാക്കാനുണ്ടായിരുന്നത്. ഇവരിൽ രണ്ടു പേർ വിഷവാതകം ശ്വസിച്ച് പ്ലാന്റിൽ തന്നെ കുഴഞ്ഞുവീണ് തന്നെ മരിക്കുകയായിരുന്നു.
ഒരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Discussion about this post