കൊല്ലം: ലിഫ്റ്റ് ചോദിച്ച് പോലീസുകാരന്റെ ബൈക്കില്‍ കയറിയ പെണ്‍കുട്ടിയ്ക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. ചവറ തെക്കുംഭാഗം സ്വദേശി ബിന്ദുവാണു (21) മരിച്ചത്. കാവനാട് പെട്രോള്‍ പമ്പിനു സമീപം രാവിലെ ഒന്‍പതരയോടെയായിരുന്നു അപകടം.
പമ്പില്‍നിന്ന് പെട്രോള്‍ നിറച്ച ശേഷം റോഡിലേക്ക് ഇറങ്ങിയ ബൈക്ക് സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപടകം നടന്ന ഉടന്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ബിന്ദുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ജോലി ചെയ്യുന്ന ബിന്ദു ദളവാപുരത്തു വച്ചാണ് ബൈക്കില്‍ കയറിയതെന്ന് പോലീസ് പറഞ്ഞു. ബൈക്ക് ഓടിച്ചിരുന്ന പോലീസുകാരന്‍ അനില്‍കുമാറിന് നിസ്സാര പരുക്കേറ്റു. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.