തൊടുപുഴ: ഇടുക്കി ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താലായതിനാല്‍ എംജി സര്‍വകലാശാല ഇന്നു നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. ഭൂപ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും നിര്‍മ്മാണ നിരോധനം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇടുക്കിയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കുന്നത്.
രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വ്വീസുകളെയും പരുമല തീര്‍ത്ഥാടകരെയും അഖില തിരുവിതാംകൂര്‍ മലഅരയസഭയുടെ കോട്ടയത്ത് നടക്കുന്ന സമ്മേളനത്തില്‍ പോകുന്നവരെയും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയതായി അറിയിച്ചു.
Discussion about this post