തിരുവനന്തപുരം: നിയമസഭാ സമ്മേളം ഇന്ന് ആരംഭിക്കും. സമ്മേളനത്തില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയും ഇന്ന് നടക്കും. പാലായിലും വട്ടിയൂര്‍ക്കാവിലും കോന്നിയിലും ജയിച്ചു കയറിയത് ഇടതുപക്ഷത്തിന്റെ നേട്ടം തന്നെയാണെന്ന വിലയിരുത്തലിലാണ് സംസ്ഥാനം. ഈ സാഹചര്യത്തില്‍ ഈ നേട്ടങ്ങള്‍ തന്നെയാവും ഇന്ന് സമ്മേളനത്തില്‍ ചര്‍ച്ചയാവുക.
അതേസമയം വാളയാറിലെ പെണ്‍കുട്ടികളുടെ മരണവും മാര്‍ക്ക് ദാന വിവാദവും ആയുധമാക്കുവാന്‍ ഇരിക്കുകയാണ് പ്രതിപക്ഷം. ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നേയ്ക്കുമെന്നും വിവരമുണ്ട്. ഒപ്പം പാലാരിവട്ടം അഴിമതിയും ചര്‍ച്ചയായേക്കും. നവംബര്‍ 21 വരെ ചേരുന്ന സമ്മേളനത്തില്‍ 16 ഓര്‍ഡിനന്‍സുകള്‍ക്ക് പകരം ബില്ലുകള്‍ കൊണ്ടുവരും.