തിരുവനന്തപുരം: വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതെവിട്ട നടപടിയില്‍ അന്വേഷണമുണ്ടാകുമെന്ന് മന്ത്രി എകെ ബാലന്. വിഷയത്തില്‍ രണ്ട് തലത്തിലുള്ള അന്വേഷണമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
പ്രതികളെ വെറുതെവിട്ടതും ഒപ്പം പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അതും അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞു. പോലീസ് അന്വേഷണത്തിലെ വീഴ്ച ഡിഐജി അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു.
ഡിഐജിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ആവശ്യമെങ്കില്‍ പുനഃരന്വേഷണം നടത്തും. കേസ് നടത്തിപ്പിലെ വീഴ്ച പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ അന്വേഷിക്കുമെന്നും ബാലന് വ്യക്തമാക്കി.
Discussion about this post