കൊച്ചി: സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന മഞ്ജുവാര്യരുടെ പരാതിയില്‍ മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി. തൃശൂര്‍ സി ബ്രാഞ്ച് എസിപി സിഡി ശ്രീനിവാസനാണ് മൊഴിയെടുത്തത്. ശ്രീകുമാര്‍ സമൂഹ മാധ്യമങ്ങളിലൂടെ ദുഷ്പ്രചാരണം നടത്തിയെന്നും മോശക്കാരിയാണെന്ന് വരുത്താന്‍ ശ്രമിച്ചുവെന്നും മഞ്ജുവാരിയര്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.
ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കും വിധം അംഗവിക്ഷേപം നടത്തുക, 354 (D) ഗൂഢ ഉദ്ദേശ്യത്തോടെ സ്ത്രീയെ പിന്‍തുടരുക, 120 ( ഒ) കേരള പോലീസ് ആക്ട് സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചരണം നടത്തുക തുടങ്ങിയ കുറ്റങ്ങളാണ് ശ്രീകുമാറില്‍ ചുമത്തിയിരിക്കുന്നത്.
ശ്രീകുമാര്‍ മേനോന്‍ അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു മഞ്ജു വാരിയര്‍ ഡിജിപിക്ക് പരാതി നല്‍കിയത്. ശ്രീകുമാര്‍ മേനോന്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നും അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നുമായിരുന്നു പരാതി.
തനിക്കൊപ്പമുള്ളവരെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും, ഔദ്യോഗികാവശ്യങ്ങള്‍ക്കായി താന്‍ ശ്രീകുമാര്‍ മേനോനു കൈമാറിയിട്ടുള്ള ലെറ്റര്‍ ഹെഡും രേഖകളും ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും മഞ്ജുവാര്യര്‍ പരാതിയില്‍ പറയുന്നു. പോലീസ് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് ഡിജിപിക്ക് മഞ്ജു വാര്യയര്‍ പരാതി നല്‍കിയത്.
Discussion about this post