പാലക്കാട്: വാളയാര്‍ പീഡനകേസ് സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്നും ഷാഫി പറഞ്ഞു.
വാളയാര്‍ പീഡനക്കേസിന്റെ അന്വേഷണം മുന്‍കൂട്ടി തയാറാക്കിയ തിരക്കഥ പോലെയാണെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.
നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത് വന്നിരുന്നു. കേസിലെ പ്രതികളെ രക്ഷിക്കാന്‍ ബോധപൂര്‍വമുള്ള ശ്രമം നടന്നതായിയും, പോലീസിനും പ്രോസിക്യൂഷനും ഗുരുതര വീഴ്ചയുണ്ടായതായും ചെന്നിത്തലയും ആരോപിച്ചിരുന്നു. സര്‍ക്കാരിനും ഇതില്‍ പങ്കുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post