കൊല്ലം: എസ്ബിഐ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ച ഉപഭോക്താവിന് ലഭിച്ചത് ചിതലരിച്ച നോട്ടുകള്‍. കടയ്ക്കലുള്ള എസ്ബിഐ എടിഎമ്മില്‍ നിന്നാണ് കൊല്ലായി സ്വദേശി ലാലി പണം പിന്‍വലിച്ചത്. ആശുപത്രിയില്‍ അടയ്ക്കാന്‍ വേണ്ടിയാണ് പണം പിന്‍വലിച്ചത്. എന്നാല്‍ ലഭിച്ചത് ചിതലരിച്ച രണ്ടായിരത്തിന്റെ നാല് നോട്ടുകളാണ്.
എന്നാല്‍ കിട്ടിയ നോട്ടുകളുമായി ബാങ്കില്‍ ചെന്നപ്പോള്‍, റിസര്‍വ് ബാങ്കില്‍ ചെന്ന് നോട്ടുകള്‍ മാറുകയേ വഴിയുള്ളുവെന്നും സ്വകാര്യ ഏജന്‍സിയാണ് ബാങ്കില്‍ പണം നിറയ്ക്കുന്നതെന്നും ബാങ്കിന് ഇക്കാര്യത്തില്‍ ഉത്തരവാദിത്വം ഇല്ലെന്നും പറഞ്ഞ് ബാങ്ക് അധികൃതര്‍ കൈയ്യൊഴിയുകയായിരുന്നു.
Discussion about this post