കണ്ണൂര്‍: വാളയാര്‍ പീഡന കേസ് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതികളെ രക്ഷിക്കാനുള്ള ബോധപൂര്‍വമായ നീക്കം നടന്നുവെന്നും, കേസ് പുനരന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കേസില്‍ പോലീസും പ്രോസിക്യൂഷനും പൂര്‍ണമായും പരാജയപ്പെട്ടു. കേരളാ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നുള്ളതിന് തെളിവാണ് വാളയാര്‍ കേസിലെ പരാജയം. വീഴ്ചയ്ക്കു പിന്നില്‍ സര്‍ക്കാരിനും പങ്കുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേസ് ശരിയായ രീതിയില്‍ മുന്നോട്ട് കൊണ്ടു പോകാനുള്ള നടപടിയുണ്ടാകണമെന്നും ചെന്നിത്തല പറഞ്ഞു.
കേസില്‍ ആദ്യം കുറ്റവിമുക്തനാക്കപ്പെട്ട പ്രതി പ്രദീപ് കുമാറിന് വേണ്ടി ഹാജരായ അഭിഭാഷകന് എന്‍. രാജേഷിനെ സര്‍ക്കാര്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്മാനാക്കായെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
Discussion about this post