കൊച്ചി: ഗജ ചുഴലിക്കാറ്റ് എറണാകുളം ജില്ലയില്‍ വ്യാപക നാശനഷ്ടം ഉണ്ടാക്കി. ജില്ലയുടെ കിഴക്കന്‍ മേഖലയിലാണ് കൂടുതല്‍ നാശം വിതച്ചത്. പുത്തന്‍കുരിശ്, കോതമംഗലം, പിറവം എന്നിവിടങ്ങളില്‍ ഏക്കര്‍ കണക്കിന് കൃഷി നാശമുണ്ടായി. മരങ്ങള്‍ വീണ് വീടുകളും വാഹനങ്ങളും തകര്‍ന്നു.
ഒരു വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ ഫലം ഇല്ലാതായതിന്റെ വിഷമത്തിലാണ് കര്‍ഷകര്‍. പാട്ടത്തിന് സ്ഥലമെടുത്ത് നടത്തിയ കൃഷിയിടത്തെ തൊള്ളായിരത്തോളം വാഴകള്‍ നിലംപൊത്തി. അതില്‍ പകുതിമിലധികവും കുലച്ച വാഴകമാണ്. ഒട്ടേറെ കര്‍ഷകരുടെ വാഴകൃഷിയാണ് കനത്ത കാറ്റില്‍ ഈ പ്രദേശങ്ങളില്‍ നശിച്ചത്. പുത്തന്‍കുരിശ് മീമ്പാറ കീപ്പുറത്ത് ബിജുവിന്റെ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് അടുക്കളയും ഒരു കിടപ്പ് മുറിയും പൂര്‍ണ്ണമായി തകര്‍ന്നു. തലനാരിഴയ്ക്കാണ് 5 വയസ്സുള്ള മകനുള്‍പ്പെടുന്ന കുടുംബം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
കോതമംഗലം താലൂക്കിന്റെ വിവിധ ഭാഗങ്ങളിലും വന്‍ കൃഷി നാശമുണ്ടായി. അമ്പലപ്പറമ്പില്‍ ജോണ്‍ ജോസഫിന്റെ 2000 ത്തില്‍ പരം വാഴകളാണ് ഒടിഞ്ഞ് പോയത്.
കോട്ടപ്പടിയില്‍ അറുത്തിയഞ്ച് ലക്ഷം, വാരപ്പെട്ടിയില്‍ അഞ്ച് ലക്ഷം, കവളങ്ങാട് പതിനഞ്ച് ലക്ഷം തുടങ്ങി കോതമംഗലം താലൂക്കിന്റെ മിക്ക പ്രദേശങ്ങളിലും ലക്ഷങ്ങളുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മരം മറിഞ്ഞ് വീണു കോതമംഗലത്ത് ഠആ യുടെ മുന്‍വശത്ത് പാര്‍ക്ക് ചെയ്ത വാഹനം ഭാഗികമായി തകര്‍ന്നു
Discussion about this post