പത്തനംതിട്ട: അടൂരില്‍ സ്വകാര്യ ബസ് ഇടിച്ച് വഴിയാത്രക്കാരായ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ ഉല്ലാസിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മനപൂര്‍വമല്ലാത്ത കുറ്റകരമായ നരഹത്യക്ക് കേസെടുത്തു.
ഇന്ന് വൈകിട്ട് മൂന്നര മണിയോടെ അടൂര്‍ റവന്യൂ ടവറിന് സമീപത്താണ് അപകടം ഉണ്ടായത്. അടൂര്‍ നെടുമണ്‍കാവ് സ്വദേശി ശ്യാം കൃഷ്ണയും ഭാര്യ ശില്പയുമാണ് മരിച്ചത്.
ഭാര്യ ശില്പയെ ആശുപത്രിയില്‍ കൊണ്ട് പോയതിന് ശേഷം മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് മരുന്നും വാങ്ങി പുറത്തേക്ക് ഇറങ്ങിയ സമയത്താണ് നിയന്ത്രണം വിട്ടമോര്ണിംഗ് സ്റ്റാര്‍ എന്ന ബസ് ഇടിച്ച് കയറിയത്. ഫയര്‍ഫോഴ്സ് എത്തി വാഹനം മറിച്ചിട്ട ശേഷമാണ് ശ്യാംകൃഷ്ണയെയും ശില്പയെയും പുറത്തെടുത്തത്. ശ്യാംകൃഷ്ണ ഈ മാസം പതിമൂന്നിനാണ് വിദേശത്ത് നിന്നും നാട്ടില്‍ എത്തിയത്.