തിരുവനന്തപുരം: തിരുവനന്തപുരം ശ്രീചിത്രയില്‍ ചികിത്സയിലുള്ള മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്ക്കാര കമ്മീഷന് അധ്യക്ഷനുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന്. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.
രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനാല്‍ വെള്ളിയാഴ്ച രാവിലെയാണ് വിഎസിനെ ഉള്ളൂര്‍ റോയല്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. അടിക്കടിയുണ്ടാകുന്ന രക്തസമ്മര്‍ദ്ദ വ്യത്യാസം പരിശോധിക്കാന്‍ ഇന്ന് ശ്രീചിത്രയിലേക്ക് മാറ്റുകയായിരുന്നു.
ന്യൂറോ പരിശോധനക്കായാണ് ശ്രീചിത്രയിലേക്ക് മാറ്റിയതെന്ന് വിഎസിനെ ചികിത്സിക്കുന്ന ഡോ. ഭരത്ചന്ദ്രന് അറിയിച്ചു. ന്യൂറോ മെഡിക്കല്‍ വിഭാഗത്തിലെയും സ്ട്രോക്ക് മാനേജ്മെന്റ് വിഭാഗത്തിലെയും ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം ആരോഗ്യസ്ഥിതി സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്.
Discussion about this post