കൊച്ചി: കൊച്ചി നഗരസഭയ്ക്കെതിരെ വിമര്‍ശനവുമായി മലിനീകരണ നിയന്ത്രണ ബോര്‍ഡ്. വിമര്‍ശനത്തിന് പുറമെ 10 കോടി രൂപ പിഴയും ചുമത്തിയിരിക്കുകയാണ്. ബ്രഹ്മപുരത്തെ ഖരമാലിന്യ സംസ്കരണത്തിലെ പാളിച്ചകള്‍ക്കാണ് പിഴ ചുമത്തിയിരിക്കുന്നത്. 2016 ലെ ഖരമാലിന്യ സംസ്കരണ ചട്ടങ്ങള്‍ നഗരസഭ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ബോര്‍ഡിന്റെ നടപടി.
കൂടാതെ ഖര മാലിന്യ സംസ്കരണത്തിന് കൊച്ചി നഗരസഭ ഒന്നും ചെയ്തില്ലെന്നും വിമര്‍ശനമുണ്ട്. ഇത് സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡും ഹരിത ട്രിബ്യൂണലിന്റെ സംസ്ഥാന നിരീക്ഷണ സമിതിയും ദേശീയ ഹരിത ട്രിബ്യൂണലിന് റിപ്പോര്‍ട്ട് നല്‍കും. ദേശീയ ഹരിത ട്രൈബ്യൂണല്‍ നേരത്തെ നഗരസഭയ്ക്ക് ഒരു കോടി രൂപ പിഴ ചുമത്തിയിരുന്നു.
Discussion about this post