കോഴിക്കോട്: ഇനിയെങ്കിലും കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്ന രീതി മാറ്റണമെന്ന വിമർശനവുമായി മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് എംകെ മുനീർ. ഐക്യകണ്‌ഠ്യേന സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ കോൺഗ്രസിന് കഴിയണമെന്ന് എംകെ മുനീർ ഉപദേശിച്ചു. ഉപതെരഞ്ഞെടുപ്പിലെ തോൽവി കോൺഗ്രസ് ഗൗരവമായി തന്നെ വിലയിരുത്തണം. സ്ഥാനാർത്ഥികളുടെ പേരുകൾ മാറ്റി പറയുന്നത് ആശയകുഴപ്പമുണ്ടാക്കുമെന്നും മുനീർ ചൂണ്ടിക്കാട്ടി.
ഉപതെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിലും കോന്നിയിലും നേരിട്ട തോൽവിയെ കുറിച്ചും മുനീർ പ്രതികരിച്ചു. പ്രാദേശിക പ്രശ്‌നങ്ങളും സ്ഥാനാർത്ഥി നിർണയത്തിൽ തുടക്കം മുതലുള്ള ഭിന്നതകളും ജനം തിരിച്ചറിഞ്ഞു. ചില സ്ഥാനാർത്ഥികളുടെ പേരുകൾ പിൻവലിക്കുന്നതെല്ലാം ആശയകുഴപ്പമാണ്. ഇത് അവസാനം വരെ തെരഞ്ഞെടുപ്പിൽ നിലനിൽക്കുമെന്നും മുനീർ പറഞ്ഞു.
നേരെ ചൊവ്വേ പ്രവർത്തിക്കുകയാണെങ്കിൽ യുഡിഎഫിനും കോൺഗ്രസിനും നേട്ടമാണ്. കോൺഗ്രസിന് തിരിച്ചുവരാൻ സാധിക്കും. എൽഡിഎഫിന് അനുകൂലമായ ഒരു ഘടകവുമില്ലെന്ന് തെളിയിച്ച തെരഞ്ഞെടുപ്പാണ് വട്ടിയൂർക്കാവിലെയും കോന്നിയിലെതെന്നും എന്നും മുനീർ വ്യക്തമാക്കി.
Discussion about this post