തിരുവനന്തപുരം; ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യ മന്ത്രിയും ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍. വിദഗ്ദ്ധ പരിശോധനക്കായി വിഎസിനെ ശ്രീചിത്രയിലേക്ക് മാറ്റുമെന്നും കുടുംബ ഡോക്ടര്‍ ഭരത് ചന്ദ്രന്‍ അറിയിച്ചു.
അടിക്കടിയുണ്ടാകുന്ന രക്തസമ്മര്‍ദ്ദ വ്യത്യാസം പരിശോധിക്കാനായാണ് ശ്രീചിത്രയിലേക്ക് മാറ്റുന്നത്. പരിശോധനയില്‍ തലച്ചോറില്‍ ചെറിയ രക്തസ്രാവം കണ്ടെത്തിയിരുന്നു. ന്യൂറോ പരിശോധനക്കായാണ് ശ്രീചിത്രയിലേക്ക് മാറ്റുന്നതെന്നും ഡോക്ടര്‍ വ്യക്തമാക്കി.
ഇന്നലെയാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയായിരുന്ന വിഎസിന് ശ്വാസതടസവും രക്തസമ്മര്‍ദത്തിലെ വ്യതിയാനവുമനുഭവപ്പെട്ടതിനേത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവനന്തപുരത്തെ എസ്യുടി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
Discussion about this post