തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അട്ടപ്പാടി പങ്കനാരിപ്പളളം ഊരില്‍ നല്ല തിരക്കായിരിക്കും. വേറെ ആരുമല്ല വോട്ട് ചോദിച്ച് എത്തുന്ന സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികള്‍. തെരഞ്ഞെടുപ്പ് അടുപ്പിച്ച് മാത്രമെ ഇവര്‍ സുഖ വിവരങ്ങള്‍ അന്വേഷിച്ച് ഇവിടെ എത്താറുള്ളു. അട്ടപ്പാടി പുതൂരിലെ പങ്കനാരിപ്പളളം ഊരുനിവാസികളുടെ ദുരന്ത ജീവിത കഥ ഇന്നും പുറം ലോകം അറിയില്ല. അറിയണ്ടവര്‍ അറിഞ്ഞിട്ടും കണ്ണ് തുറക്കുന്നില്ല എന്ന് തന്നെ പറയാം.
കിലോമീറ്ററോളം നടന്നാലെ ഊരിലേക്ക് എത്തുകയുള്ളു. വീട്ടിലേക്ക് എത്താന്‍ കൃത്യമായ വഴി പോലും ഇല്ല. അടുത്തൊന്നും ആശുപത്രിയോ മറ്റു സൗകര്യങ്ങളോ ഇല്ല. 26 കുടുംബങ്ങളാണ് ഈ ദുരന്തത്തില്‍ കഴിയുന്നത്. ഒന്ന് ആശുപത്രിയില്‍ പോവണുമേങ്കില് കിലോമീറ്ററോളം നടക്കണും. പല സന്ദര്‍ഭങ്ങളിലും രോഗികളെയും പൂര്ണ്ണഗര്ഭിണികളെയും കൊണ്ട് മഞ്ചലിലേറ്റി കീലോമീറ്ററോളം നടക്കണ്ടി വന്നതായി ഇവര്‍ പറയുന്നു. കാട്ടില്‍ പുഴയ്ക്ക് കുറുകെ ഒരു പാലവും പുതൂരിലേക്കോ ഷോളയൂരിലേക്കോ എത്താന്‍ ഗതാഗത സൗകര്യവും മാത്രമാണ് ഇവരുടെ ആവശ്യം.
ഉദ്യോഗസ്ഥര്‍ വികസനങ്ങള്‍ക്ക് പിന്നാലെ പോവുമ്പോള്‍ ഇവിടെ ഒരു യാത്രാ സൗകര്യം ഒരുക്കികൊടുക്കാന്‍ പോലും പലര്‍ക്കും കഴിയുന്നില്ല. ആവശ്യങ്ങള്‍ നിരന്തരം ഉന്നയിക്കപ്പെട്ടിട്ടും പരിഹാരം മാത്രം ഉണ്ടാവുന്നില്ലെന്ന് ഇവര്‍ പറയുന്നു. ഇവിടുത്തുകാര്‍ അനുഭവിക്കുന്ന ദുരിന്തങ്ങള്‍ക്ക് കാലങ്ങള്‍ പഴക്കമുണ്ട്. പലരെയും സമീപിച്ചു, എന്നാല്‍ പരിഹാരം ഇല്ലെന്ന് മാത്രം.
Discussion about this post