തിരുവനന്തപുരം: ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനെ പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്ന് കുമ്മനം രാജശേഖരന്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്നും, പാര്‍ട്ടി തീരുമാനം അംഗീകരിക്കാന്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും ബാധ്യസ്ഥരാണെന്നും കുമ്മനം പറഞ്ഞു
പാര്‍ട്ടിയ്ക്ക് അതിന്റേതായ കീഴ് വഴക്കങ്ങളും നിയമങ്ങളും ഭരണഘടനയും നിലവിലുണ്ട്. അതനുസരിച്ച് പാര്‍ട്ടി തീരുമാനങ്ങളെടുക്കും. അധ്യക്ഷനെ സംബന്ധിച്ചുള്ള കാര്യത്തില്‍ തന്റെ വ്യക്തിപരമായ അഭിപ്രായത്തിന് പ്രസക്തിയില്ല. ജനാധിപത്യപ്രക്രിയയിലൂടെ പാര്‍ട്ടി ഇക്കാര്യം തീരുമാനിക്കുമെന്നും കുമ്മനം പറഞ്ഞു.
നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് നേരിട്ട പരാജയത്തെ കുറിച്ച് കൃത്യമായ പഠനം നടത്തി വീഴ്ചകള്‍ തിരുത്തി സുശക്തമായി മുന്നോട്ട് പോകുമെന്നും കുമ്മനം പറഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ അയ്യായിരത്തില്‍ പരം വോട്ടുകളുടെ കുറവ് മാത്രമാണുണ്ടായിട്ടുള്ളതെന്നും എന്‍ഡിഎ നില മെച്ചപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരാജയത്തെ കുറിച്ച് പഠിക്കാന്‍ പാര്‍ട്ടിയ്ക്ക് അതിന്റേതായ സംവിധാനങ്ങളുണ്ടെന്നും പാര്‍ട്ടി തീരുമാനങ്ങളുനുസരിച്ച് താനുള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post