കോട്ടയം: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജനപക്ഷം സെക്കുലര്‍ രക്ഷാധികാരി പിസി ജോര്‍ജ് എംഎല്‍എ. എന്‍ഡിഎ യോഗങ്ങളില്‍ ഇനി പങ്കെടുക്കില്ലെന്ന് പിസി ജോര്‍ജ് തുറന്ന് പറഞ്ഞു. എന്നാല്‍ ജനപക്ഷം ഭാരവാഹികള്‍ എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി കനത്ത പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് നേതാവിന്റെ വിമര്‍ശനം. ബിജെപി മുന്നണി മര്യാദ കാണിക്കുന്നില്ല. എന്‍ഡിഎ തട്ടിക്കൂട്ടു സംവിധാനമാണെന്ന് പിസി ജോര്‍ജ് തുറന്നടിച്ച് പറഞ്ഞു. എന്‍ഡിഎ മുന്നണിക്കൊപ്പം എത്രകാലം ഉണ്ടാകുമെന്ന് പറയാനാകില്ലെന്നും അദ്ദേഹം തുറന്ന് പറഞ്ഞു. ബിജെപി കേരള ഘടകത്തിന്റെ പ്രശ്നമെന്താണെന്ന് മനസിലാകുന്നില്ല. എല്ലാ പാര്‍ട്ടികളും തെരഞ്ഞെടുപ്പില്‍ വിജയിക്കാനാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത്.
എന്നാല്‍, അവര്‍ പരാജയപ്പെടാന്‍ വേണ്ടിയാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭൂപരിഷ്കരണ നിയമത്തിലെ 87 എ കരിനിയമം പിന്‍വലിക്കണം എന്നാവശ്യപ്പെട്ടു നവംബര്‍ ഒന്നിനു 10ന് തിരുനക്കരയില്‍ സമരപ്രഖ്യാപന കണ്വന്ഷന് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. കേരള ജനപക്ഷം (സെക്കുലര്‍) സംസ്ഥാന കമ്മിറ്റി യോഗം പിസി ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഭൂപരിഷ്കരണ നിയമത്തില്‍ ഉള്‍പ്പെടുത്തിയ 87എ എന്ന കര്‍ഷക വിരുദ്ധ നിയമം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post