തിരുവനന്തപുരം: മിസോറാം ഗവര്‍ണറായി പിഎസ് ശ്രീധരന് പിള്ളയെ നിയമിച്ചതിന് പിന്നാലെ അടുത്ത ബിജെപി സംസ്ഥാന പ്രസിഡന്റ് ആരാകുമെന്ന ചര്‍ച്ചകള്‍ ശക്തമായിരിക്കുകയാണ്. കെ സുരേന്ദ്രന്, കുമ്മനം രാജശേഖരന്, ശോഭാ സുരേന്ദ്രന് തുടങ്ങിയ പേരുകളാണ് ഈ സ്ഥാനത്തേക്ക് കൂടുതലായും ഉയര്‍ന്നു കേള്‍ക്കുന്നത്.
ബിജെപി അധ്യക്ഷസ്ഥാനത്തേക്ക് യുവനേതാവ് കെ സുരേന്ദ്രന് വേണ്ടി വി മുരളീധരന് ശക്തമായി രംഗത്തെത്തുമ്പോള്‍ കൃഷ്ണദാസ് പക്ഷം മുന്നോട്ട് വയ്ക്കുന്നത് ശോഭാ സുരേന്ദ്രന്റെ പേരാണ്. മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ചെത്തിയ കുമ്മനം രാജശേഖരന്റെ പേരും അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുണ്ട്.
പ്രസിഡന്റ് സ്ഥാനത്ത് കാലാവധി തികയ്ക്കുന്നതിന് മുമ്പാണ് ശ്രീധരന് പിള്ളയും ഗവര്‍ണറായി മിസോറാമിലേക്ക് പോകുന്നത്. അടുത്ത മാസം കാലാവധി അവസാനിക്കാനിരിക്കെയാണ് ശ്രീധരന് പിള്ളയുടെ നിയമനം. ഇതോടെ അടുത്ത പ്രസിഡന്റിനുള്ള ചര്‍ച്ചകളും ശക്തമായി. എന്തായാലും അടുത്ത വര്‍ഷത്തെ തദ്ദേശ തെരഞ്ഞെടുപ്പാകും പുതിയ പ്രസിഡന്റിനു മുന്നിലുള്ള പ്രധാന വെല്ലുവിളി.
Discussion about this post