തിരുവനന്തപുരം: ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചത് അര്‍ഹതയ്ക്കുള്ള അംഗീകാരമാണെന്ന് മുന്‍ മിസോറാം ഗവര്‍ണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരന്. ഉപതെരഞ്ഞെടുപ്പിലെ പ്രകടനവുമായി ഈ നിയമനത്തിന് ബന്ധമില്ലെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
‘ഭരണ നൈപുണ്യമുള്ള നിയമവിദഗ്ധനാണ് ശ്രീധരന് പിള്ള. അഭിഭാഷകനായ ശ്രീധരന് പിള്ള പ്രവര്‍ത്തന പാരമ്പര്യവും പരിചയവുമുള്ളയാണ്. അതുകൊണ്ടുതന്നെ ഈ പദവിക്ക് ഏറ്റവും അര്‍ഹനാണ്.- കുമ്മനം പറഞ്ഞു. ഉപതെരഞ്ഞെടുപ്പിലെ പ്രകടനവുമായി ഈ നിയമനത്തിന് ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ വീണ്ടും ബിജെപി അധ്യക്ഷനാകാന്‍ യാതൊരു സാധ്യതയുമില്ലെന്നും, ബിജെപിയുടെ പുതിയ അധ്യക്ഷന്‍ ആരാകും എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്നും നേതൃത്വം ആലോചിച്ച് തീരുമാനിക്കുമെന്നും കുമ്മനം പറഞ്ഞു. ബിജെപിയുടെ അധ്യക്ഷ സ്ഥാനത്തു നിന്നാണ് കുമ്മനം മിസോറാം ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത്. അതിന് പിന്നാലെയാണ് ശ്രീധരന് പിള്ളയും മിസോറാം ഗവര്‍ണറാകുന്നത്.
അധ്യക്ഷ പദവിയില്‍ ശ്രീധരന് പിള്ളയുടെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കേയാണ് ശ്രീധരന്‍പിള്ളയെ മിസോറാം ഗവര്‍ണറായി ബിജെപി നിയമിച്ചത്.