കോഴിക്കോട്: മിസോറാം ഗവര്‍ണര്‍ പദവി സന്തോഷത്തോടെ ഏറ്റെടുക്കുന്നെന്ന് പിഎസ് ശ്രീധരന്‍ പിള്ള. ഗവര്‍ണര്‍ പദവി ജനസേവനത്തിനുള്ള ഉപാധിയായി കാണുന്നു.
ഗവര്‍ണര്‍ ആകാന്‍ ശ്രമം നടത്തിയിട്ടില്ലെന്നും ശ്രീധരന്‍പിള്ള മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പ്രധാനമന്ത്രി നാലു ദിവസം മുന്‍പ് വിളിച്ചിരുന്നു. അഡ്രസ് ഒക്കെ ചോദിച്ചിരുന്നു. പദവി എന്താണെന്ന് അറിയില്ലായിരുന്നു. പ്രധാനമന്ത്രിയുടെ തീരുമാനം അംഗീകരിക്കുകയാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
ഒരിക്കലും പാര്‍ട്ടിയുടെ ചട്ടക്കൂട് ലംഘിച്ചിട്ടില്ല. ജനങ്ങള്‍ക്കു വേണ്ടിയുള്ളതാണ് രാഷ്ട്രീയ പ്രവര്‍ത്തനം. പാര്‍ട്ടി പദവിക്കോ സ്ഥാനാര്‍ഥിത്വത്തിനോ ഇന്നുവരെ ആരെയും സമീപിച്ചിട്ടില്ല. എഴുത്തും വായനയും കോടതിയുമൊക്കെയാണ് കഴിയുന്ന ആളാണ്. എല്ലാ സന്തോഷത്തോടെ ഏറ്റെടുക്കുന്നു. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചതെന്നും ശ്രീധരന്‍പിള്ള പ്രതികരിച്ചു.
സംസ്ഥാന അധ്യക്ഷ പദവിയിലെ കാലാവധി അടുത്ത മാസം തീരാനിരിക്കെ ആണ് അദ്ദേഹത്തെ ഗവര്‍ണറായി നിയമിച്ചിരിക്കുന്നത്. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനും മിസോറാം ഗവര്‍ണര്‍ സ്ഥാനം വഹിച്ചിരുന്നു.
Discussion about this post