മലപ്പുറം: മലപ്പുറം വേങ്ങരയില്‍ വന്‍ കുഴല്‍പ്പണ വേട്ട. കാറില്‍ കടത്താന്‍ ശ്രമിച്ച കുഴല്‍പ്പണം എക്സൈസ് സംഘം പിടികൂടി. 65 ലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് പിടികൂടിയത്. കേസില്‍ രണ്ടു പേര് അറസ്റ്റിലായി.
കുഴിപ്പുറം സ്വദേശി സെയ്തലവി, വേങ്ങര സ്വദേശി അഷ്റഫ് എന്നിവരെയാണ് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയത്. ഇവരെ പിന്നീട് പോലീസിന് കൈമാറി.
മലപ്പുറത്ത് വീണ്ടും കുഴല്‍പ്പണ മാഫിയകള്‍ സജീവമാകുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് കുഴല്‍പ്പണം പിടികൂടിയത്. ജല്ലയിലെ പെരിന്തല്‍മണ്ണ, തിരൂര്‍, കോട്ടയ്ക്കല്‍, വേങ്ങര എന്നീ പ്രധാന സ്ഥലങ്ങളിലെല്ലാം കുഴല്‍പ്പണ മാഫിയ പിടിമുറിക്കഴിഞ്ഞതായാണ് വിവരം. കഴിഞ്ഞ മാസം വരെ ഏകദേശം പത്ത് കോടിരൂപയുടെ കുഴല്‍പ്പണം ജില്ലയില്‍ നിന്ന് പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post