ആലപ്പുഴ: കോണ്‍ഗ്രസ് നേതൃത്വത്തിനും അരൂരിലെ ജനങ്ങള്‍ക്കും നന്ദിയറിയിച്ച് ഷാനിമോള്‍ ഉസ്മാന്‍. കഴിഞ്ഞ 54 വര്‍ഷമായി ഇടതു പക്ഷത്തിനൊപ്പമായിരുന്ന അരൂരില്‍ ചെങ്കൊടി മാറ്റിക്കെട്ടി മൂവര്‍ണക്കൊടി പാറിക്കാന്‍ ഷാനിമോള്‍ ഉസ്മാന് സാധിച്ചു. അരൂരിലെ പോരാട്ട വിജയം ശരിക്കും ഇരട്ടി മധുരമുള്ളതാണ്. തന്നെ വിജയിപ്പിച്ച അരൂരിലെ വോട്ടര്‍മാരോട് നന്ദി അറിയിച്ചിരിക്കുകയാണ് ഇപ്പോള്‍ ഷാനി മോള്‍.
അരൂരില്‍ മൂവര്‍ണ്ണകൊടി പാറിക്കുവാന്‍ ഒപ്പം നിന്ന ഏവര്‍ക്കും ഒരായിരം നന്ദി. നമ്മുടെ ഈ വിജയം അരൂരിലെ ജനങ്ങള്‍ നമുക്ക് തന്ന അംഗീകാരമാണ്, നമ്മുടെ വികസന കാഴ്ചപ്പാടിനും, ദിശാബോധമുള്ള പ്രവര്‍ത്തനങ്ങള്‍ക്കും നല്കിയ അംഗീകാരമാണ്- ഷാനിമോള്‍ ഉസ്മാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
അരൂരില്‍ മൂവര്‍ണ്ണകൊടി പാറിക്കുവാന്‍ ഒപ്പം നിന്ന ഏവര്‍ക്കും ഒരായിരം നന്ദി. ഈ കഴിഞ്ഞ അരൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എനിക്കു വോട്ടു നല്‍കിയ 69,356 വോട്ടര്‍മാര്‍ക്കും, രാവിനെ പകലാക്കി, എണ്ണയിട്ട യന്ത്രം പോലെ ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച നേതാക്കന്മാര്‍ക്കും, പ്രവര്‍ത്തകര്‍ക്കും, അരൂരിലെ മുഴുവന്‍ ജനങ്ങള്‍ക്കും, മാധ്യമ പ്രവര്‍ത്തകര്‍ക്കും ഒരായിരം നന്ദി.
അതോടൊപ്പം ഇന്ത്യയുടെ പലഭാഗത്ത് നിന്നും, വിദേശരാജ്യങ്ങളില്‍ നിന്നും നവമാധ്യമങ്ങള്‍ വഴിയും , നേരിട്ടും പ്രചരണത്തിനും, തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും ഭാഗമായ ഏവര്‍ക്കും ഹൃദയത്തില്‍ തൊട്ട് ഞാന്‍ നന്ദി രേഖപെടുത്തുന്നു. നമ്മുടെ ഈ വിജയം അരൂരിലെ ജനങ്ങള്‍ നമുക്ക് തന്ന അംഗീകാരമാണ്, നമ്മുടെ വികസന കാഴ്ചപ്പാടിനും, ദിശാബോധമുള്ള പ്രവര്‍ത്തനങ്ങള്‍ക്കും നല്കിയ അംഗീകാരം. അരൂരിന്റ സമഗ്ര വികസനത്തിന് നമുക്കൊരുമിച്ച് മുന്നേറാം, അതിന് നിങ്ങള്‍ ഓരോരുത്തരുടെയും സഹായ സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു.
ഏവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.
എന്ന് നിങ്ങളുടെ സ്വന്തം
ഷാനിമോള്‍ ഉസ്മാന്‍