കോട്ടയം: മുണ്ടക്കയത്ത് മൂന്ന് ജീവനുകളെടുത്ത് അമിതവേഗത്തിലെത്തിയ ലോറി. ലോറിയും കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. കാർ യാത്രികനായ പെരുവന്താനം സ്വദേശി നേരിയാനിക്കൽ ശ്രീധരൻ പിള്ള, ബൈക്ക് യാത്രികർ വെംബ്ലി സ്വദേശികളായ പെരുമണ്ണിൽ ഷാജി, മണ്ണശേരി അരുൺകുമാർ എന്നിവരാണ് മരിച്ചത്.
ദേശീയപാത 183ൽ കോട്ടയം കുമളി റോഡിൽ ചോറ്റിക്കും ചിറ്റടിക്കുമിടയിൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ട്.
തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറിയും കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ലോറിയുടെ അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
Discussion about this post