കാസര്‍കോട്: കാസര്‍കോട് ഉപജില്ലാ കലോത്സവത്തിനിടെ വേദി തകര്‍ന്ന് വീണു. സംഭവത്തില്‍ ഒരു അധ്യാപകന് പരിക്കേറ്റു. മറ്റുള്ളവര്‍ തക്ക സമയത്ത് ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ അപകടം ഒഴിവായി.
ഉപജില്ലാ കലോത്സവം നടക്കുന്ന കൊളത്തൂര്‍ ഗവ.ഹൈസ്കൂളിലെ വേദിയാണ് തകര്‍ന്ന് വീണത്. വേദിയില്‍ മത്സരം നടന്ന് കൊണ്ടിരിക്കുമ്പോഴാണ് അപകടം. സംസ്കൃതോത്സവ വേദിയും പന്തലുമാണ് തകര്‍ന്നു വീണത്.
കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ അതി ശക്തമായ മഴയും കാറ്റുമാണ് ഉണ്ടായത്. ഇതിനാല്‍ ഇരു ജില്ലകളിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ശക്തമായ കാറ്റാണ് അപകടത്തിന് കാരണം എന്നാണ് പറയപ്പെടുന്നത്. വേദിക്ക് പിന്നാലെ പന്തലും തകര്‍ന്ന് വീണു.
Discussion about this post