കോഴിക്കോട്: വട്ടിയൂര്‍ക്കാവില്‍ സിപിഎം ജാതി പറഞ്ഞ് വോട്ട് ചോദിച്ചുവെന്ന് കെ മുരളീധരന് എംപി. ഈഴവ എംഎല്‍എ വേണമെന്ന് പലരോടും പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരിട്ടാണ് ജാതി പറഞ്ഞ് വോട്ട് ചോദിച്ചതെന്നും കെ മുരളീധരന് ആരോപിച്ചു.
വട്ടിയൂര്‍ക്കാവില്‍ സിപിഎം ജാതി പറഞ്ഞ് വോട്ട് ചോദിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരിട്ടാണ് അതു ചെയ്തത്. ഈഴവ എംഎല്‍എ വേണമെന്ന് പലരോടും പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ സിപിഎം ജാതി പറഞ്ഞ് വോട്ടു പിടിച്ചതിന് തന്റെ പക്കല്‍ തെളിവുകളുണ്ട്. ഇപ്പോള്‍ അതു പുറത്തുവിടുന്നില്ലെന്നും കെ മുരളീധരന് കൂട്ടിച്ചേര്‍ത്തു.
ഉപതെരഞ്ഞെടുപ്പു മുന്നില്‍ കണ്ട് പ്രശാന്തിനെ മേയര്‍ ബ്രൊ ആയി അവതരിപ്പിക്കുകയായിരുന്നു സിപിഎം. റസിഡന്‍സ് അസോസിയേഷനുകള്‍ പ്രളയകാലത്ത് ശേഖരിച്ചു നല്കിയ സാധനങ്ങള്‍ കൊടി വീശി കയറ്റി
അയക്കുകയായിരുന്നു. അല്ലാതെ പ്രശാന്ത് ഒന്നും ചെയ്തിട്ടില്ല. അതുതന്നെ കഴിഞ്ഞ തവണ കയറ്റി അയച്ചതിന്റെ അത്രയും വരില്ല. അതിനെ വലിയ കാര്യമായി അവതരിപ്പിക്കുകയാണ് സിപിഎം ചെയ്തതെന്നും മുരളീധരന് പറഞ്ഞു.
വട്ടിയൂര്‍ക്കാവില്‍ എന്‍എസ്എസിനെ എതിര്‍ക്കാന്‍ ആര്‍എസ്എസിനെ കൂട്ടുപിടിക്കുകയാണ് സിപിഎം ചെയ്തതെന്നും മുരളീധരന് ആരോപിച്ചു. ആര്‍എസ്എസ് വോട്ടുകള്‍ എല്‍ഡിഎഫിലേക്കു മറിച്ചിട്ടുണ്ടെന്നും മുരളീധരന് പറഞ്ഞു.
Discussion about this post