കോട്ടയം: ഉപതെരഞ്ഞെടുപ്പില്‍ ശരിദൂരം പാലിക്കാന്‍ മാത്രമാണ് എന്‍എസ്എസ് സമുദായ അംഗങ്ങളോട് ആഹ്വാനം ചെയ്തത് അല്ലാതെ ഏതെങ്കിലും പാര്‍ട്ടിക്കോ വ്യക്തിക്കോ വോട്ടു ചെയ്യണമെന്ന് എന്‍എസ്എസ് പറഞ്ഞിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ശരിദൂര നയം പ്രഖ്യാപിക്കുമ്പോള്‍ സംഘടന ഒരു അവകാശവാദവും ഉന്നയിച്ചിട്ടില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
എന്‍എസ്എസില്‍ പലവിധ രാഷ്ട്രീയ ആദര്‍ശങ്ങള്‍ പിന്തുടരുന്നവരുണ്ട്. അവരുടെ രാഷ്ട്രീയത്തില്‍ സംഘടന ഒരുകാലത്തും ഇടപെട്ടിട്ടില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഏതെങ്കിലും പാര്‍ട്ടിക്കോ വ്യക്തിക്കോ വോട്ടു ചെയ്യണമെന്ന് എന്‍എസ്എസ് പറഞ്ഞിട്ടില്ല, മുന്‍ തെരഞ്ഞെടുപ്പുകളിലെല്ലാം സമദൂരമായിരുന്നു എന്‍എസ്എസ് നിലപാടെന്നതിനാല്‍ ഇത്തവണയും ശരിദൂരം പാലിക്കാന്‍ മാത്രമാണ് പറഞ്ഞതെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
ശരിദൂര നയം പ്രഖ്യാപിച്ചപ്പോള്‍ തിരുവനന്തപുരം താലൂക്കിലെ കോണ്‍ഗ്രസുകാരായ സമുദായ അംഗങ്ങള്‍ കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതുപോലെ മറ്റു പാര്‍ട്ടികള്‍ക്ക് വേണ്ടിയും സമുദായ അംഗങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിച്ചതു മാത്രമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായതെന്ന് സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി.
ഈ വിഷയം അനാവശ്യമായ പരാമര്‍ശങ്ങളിലൂടെ വിവാദമാക്കിയത് ചീഫ് ഇലക്ടറല്‍ ഓഫിസര്‍
ടീക്കാറാം മീണയാണെന്നും അദ്ദേഹത്തിനെതിരെ എന്‍എസ്എസ് നിയമ നടപടിക്കു തുടക്കമിട്ടിട്ടുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
Discussion about this post