കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ ഉണ്ടായ വെള്ളക്കെട്ട് വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം ഇന്ന്. തിരുവനന്തപുരത്ത് വൈകീട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം.
വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുകയാണ് ലക്ഷ്യം. കൊച്ചി മേയര്‍, കളക്ടര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്ന യോഗം തുടര്‍ നടപടികള്‍ക്കും രൂപം നല്‍കും.
ഉപതെരഞ്ഞെടുപ്പ് ദിവസം കൊച്ചിയില്‍ ഉണ്ടായ വെള്ളക്കെട്ട് പ്രളയ സമാന സാഹചര്യം സൃഷ്ടടിച്ചിരുന്നു. തുടര്‍ന്ന് നഗര സഭയ്ക്കെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രിയുടെ ഇടപെടല്‍.
കൊച്ചിയിലെ വെള്ളക്കെട്ടും കനാലുകളിലെ മാലിന്യ പ്രശ്നവും പരിഹരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ദൗത്യ സംഘം പത്തു ദിവസത്തിനകം രൂപീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
Discussion about this post