തിരുവനന്തപുരം: വീണ്ടും സംസ്ഥാനത്ത് കനത്തമഴും നാശനഷ്ടങ്ങളും പ്രവചിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്ര ന്യൂനമർദ്ദമായി മാറിയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
മുംബൈയ്ക്ക് 490 കിലോമീറ്ററും രത്നഗിരിക്ക് 360 കിലോമീറ്ററും അകലെയായി കിടക്കുന്ന തീവ്ര ന്യൂനമർദ്ദം അടുത്ത 12 മണിക്കൂറിൽ അതിതീവ്ര ന്യൂനമർദ്ദമായും മാറിയേക്കാം. തുടർന്ന് ‘ക്യാർ’ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ വകുപ്പ് പറയുന്നത്.
തുടക്കത്തിൽ വടക്ക് കിഴക്ക് ഭാഗത്തേക്കാണു ദിശയെങ്കിലും ഒക്ടോബർ 25 വൈകുന്നേരത്തോടെ ദിശ മാറി ഒമാൻ -യമൻ തീരത്തേക്ക് സഞ്ചാരിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.
Discussion about this post