തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ അമിതാഹ്ലാദം കാട്ടരുതെന്ന് പാര്‍ട്ടി അണികളോട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ആരുടെയും കോലം കത്തിക്കരുതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയത്തില്‍ ഇടപെടുന്ന ജാതി-മത ശക്തികള്ക്കുളള മുന്നറിയിപ്പാണ് ഉപതെരഞ്ഞെടുപ്പ് ഫലം. സമുദായസംഘടനയെ കൂടെനിര്‍ത്തിയാല്‍ എന്തും നടക്കുമെന്ന ധാരണ പൊളിഞ്ഞുവെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
ബിജെപിക്കും ആര്‍എസ്എസിനും കേരളത്തില്‍ ഇടമില്ലെന്ന് തെളിഞ്ഞുവെന്നും എന്‍എസ്എസിനോട് സഹകരിക്കാന്‍ എല്‍ഡിഎഫ് ഇപ്പോഴും തയാറാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.