കണ്ണൂര്‍: ഉപതെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് യുഡിഎഫ് പരാജയപ്പെട്ട് കോണ്‍ഗ്രസിന്റെ പരാജയമാണെന്ന് കെ സുധാകരന് എംപി. കോണ്‍ഗ്രസിന്റെ നയപരമായ പാളിച്ചയാണു തിരിച്ചടിക്കു കാരണം. ഇത് എല്‍ഡിഎഫിന്റെ വിജയമല്ലെന്നും സുധാകരന് പറഞ്ഞു.
പരാജയം ചര്‍ച്ചയ്ക്കു വിധേയമാകണം. തെറ്റ് തിരുത്താന്‍ നേതൃത്വം തയാറാകണമെന്നും കെ സുധാകരന് കണ്ണൂരില്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളില്‍ രണ്ട് ഇടങ്ങളില്‍ എല്‍ഡിഎഫും മൂന്ന് ഇടങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളും വിജയിച്ചു. വട്ടിയൂര്‍ക്കാവ്, കോന്നി എന്നിവ എല്‍ഡിഎഫ് നേടിയപ്പോള്‍ അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നിവ യുഡിഎഫ് നേടി.
Discussion about this post