കൊച്ചി: പ്രതികൂല സാഹചര്യത്തിലും എറണാകുളത്ത് ഇത്രയും വോട്ട് നേടാന്‍ കഴിഞ്ഞത് മികച്ച വിജയം തന്നെയാണെന്ന് ഹൈബി ഈഡന് എംപി. 37891 വോട്ടുകള്‍ നേടി 3750 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിജെ വിനോദ് വിജയിച്ചത്.
എറണാകുളത്ത് സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്നും ഹൈബി ഈഡന് വ്യക്തമാക്കി. ജനവിധി അംഗീകരിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് കെവി തോമസ് പറഞ്ഞു. അപ്രതീക്ഷിതമായ മഴ തിരിച്ചടിയായെന്നും എറണാകുളം യുഡിഎഫിന്റെ കോട്ട ആണെന്ന് ഈ വിജയം തെളിയിച്ചുവെന്നും തോമസ് വ്യക്തമാക്കി.
എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നീതി കാട്ടിയില്ലെന്ന് വിഡി സതീശന് എംഎല്‍എയും ആരോപിച്ചു. പോളിങ് മാറ്റിവെക്കാന്‍ അപേക്ഷ നല്‍കിയിട്ടും അനുവദിച്ചില്ലെന്നും ഭൂരിപക്ഷം കുറഞ്ഞത് വെള്ളക്കെട്ട് മൂലമാണെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
Discussion about this post