കൊച്ചി: ഉപതെരഞ്ഞെടുപ്പ് നടന്ന എറണാകുളം നിയമസഭാ മണ്ഡലത്തില്‍ അഞ്ചും ആറും റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിജെ വിനോദിന്റെ ലീഡ് നില മൂവായിരം കടന്നു. 84 ബൂത്തുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 3830 വോട്ടുകള്‍ക്കാണ് ടിജെ വിനോദ് ലീഡ് ചെയ്യുന്നത്.
ഇതോടെ എറണാകുളത്ത് യുഡിഎഫിന്റെ വിജയം ഉറപ്പിച്ചിരിക്കുകയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍. കൗണ്ടിങ് സ്റ്റേഷന് മുന്നില്‍ യുഡിഫ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനങ്ങള്‍ തുടങ്ങി. ആറാം റൗണ്ടിലെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിജെ വിനോദിന് 26401 വോട്ടുകളാണ് ലഭിച്ചത്. 22571 വോട്ടുകള്‍ നേടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയ് ആണ് രണ്ടാം സ്ഥാനത്ത്.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി ജി രാജഗോപാലിന് 8312 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. മുന്നിലാണെങ്കിലും പ്രതീക്ഷിച്ച ലീഡ് യുഡിഎഫിന് ഉണ്ടായില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കണ്ണക്കുകള്‍ വെച്ച് നോക്കുമ്പോള്‍ വോട്ട് നിലയില്‍ യുഡിഎഫിന് വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
Discussion about this post