കോഴിക്കോട്: മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന്റേയും കേരളമടക്കം 18 സംസ്ഥാനങ്ങളിലെ 51 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റേയും വോട്ടെണ്ണല്‍ ആരംഭിച്ചു. കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിലെ വോട്ടെണ്ണലും കൃത്യം എട്ട് മണിയോടെ തന്നെ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്.
ഉപതെരഞ്ഞെടുപ്പ് നടന്ന എറണാകുളം നിയമസഭാ മണ്ഡലത്തില്‍ ആദ്യ ഘട്ടത്തില്‍ തിരിച്ചടി നേരിട്ടെങ്കിലും എറണാകുളത്തെ ആധിപത്യം വീണ്ടും ഉറപ്പിച്ച് യുഡിഎഫ്. ടി ജെ വിനോദിന്റെ ലീഡ് ഇപ്പോള്‍ മൂവായിരം കടന്നു.
Discussion about this post