അരൂര്‍: അരൂരില്‍ ആദ്യ റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ എല്‍ഡിഎഫ് മുന്നേറ്റമാണ് കണ്ടത്. എന്നാല്‍ ഇപ്പോള്‍ ലീഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന് തിരിച്ചു പിടിച്ചിരിക്കുകയാണ്. മൂന്നാം റൗണ്ട് എണ്ണുമ്പോഴാണ് ലീഡ് നിലനിര്‍ത്തുന്നത്. 963 വോട്ടിനാണ് ഷാനിമോള്‍ ഉസ്മാന് മുന്നിട്ട് നില്‍ക്കുന്നത്. എന്നാല്‍ വന്‍ തോതില്‍ യുഡിഎഫിന് വോട്ട് ചോര്‍ന്നിട്ടുണ്ട്.
ഇനിയും റൗണ്ട് എണ്ണിതീരുമ്പോള്‍ പ്രതീക്ഷിച്ചതുപോലെ ലീഡ് നിലനിര്‍ത്താന്‍ യുഡിഎഫിന് സാധിക്കുമോ എന്ന ഭയവും നേതൃത്വത്തിനുണ്ട്. വന്‍ തോതിലാണ് യുഡിഎഫിന് വോട്ട് ചോര്‍ച്ചയുണ്ടായിരിക്കുന്നത്. എറണാകുളത്തും സമാനമാണ്. ലീഡ് നിലനിര്‍ത്തുന്നുവെങ്കിലും വോട്ട് ചോര്‍ച്ചയുണ്ട്. എല്‍ഡിഎഫും വിജയ പ്രതീക്ഷയിലുള്ള മണ്ഡലമാണ് അരൂര്‍.
Discussion about this post