മഞ്ചേശ്വരം: സംസ്ഥാനത്ത് അഞ്ച് മണ്ഡലങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പിൽ ആദ്യ ഫലസൂചനകൾ പുറത്ത്. എറണാകുളത്തും കോന്നിയിലും മഞ്ചേശ്വരത്തും യുഡിഎഫ് ലീഡ് ചെയ്യുകയാണ്. അരൂരിലും വട്ടിയൂർക്കാവിലും ആദ്യഘട്ടത്തിൽ എൽഡിഎഫിനായിരുന്നു ലീഡ് എങ്കിലും രണ്ടാം റൗണ്ട് വോട്ട് എണ്ണൽ ആരംഭിച്ചതോടെ എൽഡിഎഫിന്റെ മനു സി പുളിക്കലിനെ പിന്നിലാക്കി യുഡിഎഫിന്റെ ഷാനി മോൾ ഉസ്മാൻ 300ലേറെ വോട്ടിന് മുന്നിലെത്തി.
അഞ്ചിടത്തും എൻഡിഎ പിന്നോട്ട് പോയി. മഞ്ചേശ്വരത്തും എറണാകുളത്തും എൻഡിഎ രണ്ടാം സ്ഥാനത്ത് ലീഡ് ചെയ്യുകയാണ്.
വോട്ടെണ്ണൽ ആരംഭിച്ചതിന് തൊട്ടുപിന്നാലെ രണ്ടിടത്ത് എൽഡിഎഫും രണ്ടിടത്തും യുഡിഎഫും ഒരു മണ്ഡലത്തിൽ എൻഡിഎയും ലീഡ് ചെയ്തിരുന്നു.
അതേസമയം മഞ്ചേശ്വരത്ത് ആദ്യഫലസൂചനകൾ യുഡിഎഫിന് അനുകൂലമായതോടെ മുസ്ലിം ലീഗ് പ്രവർത്തകർ പലയിടത്തും ആഹ്ളാദ പ്രകടനങ്ങൾ തുടങ്ങി.
Discussion about this post