തിരുവനന്തപുരം: ഇത്തവണ സംസ്ഥാനത്ത് നടന്ന അഞ്ച് മണ്ഡലങ്ങളിലേയ്ക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആശങ്കയോടെ സ്ഥാനാര്‍ത്ഥികള്‍. മഴയില്‍ കുതിര്‍ന്ന തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ഇടിവ് സംഭവിച്ചിരുന്നു. അഞ്ചിടങ്ങളിലെയും തെരഞ്ഞെടുപ്പില്‍ ആദ്യ റൗണ്ടിന്റെ ഫലം പുറത്ത് വരുമ്പോള്‍ മൂന്നിടത്ത് എല്‍ഡിഎഫും രണ്ടിടത്ത് എല്‍ഡിഎഫ് മുന്നേറ്റവുമാണ് നടക്കുന്നത്.
ഏറെ പ്രതീക്ഷയോടെയാണ് ഫലം മുന്നണികളും നോക്കി കാണുന്നത്. ആദ്യ റൗണ്ടിലെ ഫലമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. വട്ടിയൂര്‍ക്കാവില്‍ 315 വോട്ടിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വികെ പ്രശാന്ത് മുന്നിട്ട് നില്‍ക്കുന്നത്. എറണാകുളത്ത് പോസ്റ്റല്‍ വോട്ട് എണ്ണി തുടങ്ങിയപ്പോള്‍ ആദ്യ ലീഡ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ആയിരുന്നു. എന്നാല്‍ ആദ്യ റൗണ്ട് എണ്ണി തുടങ്ങിയപ്പോള്‍ ബിജെപി താഴേയ്ക്ക് പോയി. എറണാകുളത്ത് ഇപ്പോള്‍ യുഡിഎഫ് ആണ് മുന്നിട്ട് നില്‍ക്കുന്നത്.
Discussion about this post