തിരുവനന്തപുരം: മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന്റേയും കേരളമടക്കം 18 സംസ്ഥാനങ്ങളിലെ 51 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റേയും വോട്ടെണ്ണല്‍ ആരംഭിച്ചു. സംസ്ഥാനത്ത് നടന്ന അഞ്ച് മണ്ഡലങ്ങളിലെയും ആദ്യ ഫലസൂചനയില്‍ വട്ടിയൂര്‍ക്കാവിലും അരൂരിലും എല്‍ഡിഎഫിന് മുന്നേറ്റം. പോസ്റ്റല്‍ വോട്ടുകളാണ് ഇവിടെ എണ്ണിയത്.
അതേസമയം മഞ്ചേശ്വരത്തെ വോട്ടെണ്ണല്‍ ആരംഭിച്ചുവെങ്കിലും ഇവിടെ റീകൗണ്ടിംഗ് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇപ്പോള്‍ റീകൗണ്ടിംഗില്‍ മഞ്ചേശ്വരത്ത് യുഡിഎഫ് മുന്നേറ്റമാണ് നടക്കുന്നത്. വട്ടിയൂര്‍ക്കാവിലും അരൂരിലും എല്‍ഡിഎഫ് മുന്നേറ്റം നടക്കുമ്പോള്‍ കോന്നിയില്‍ യുഡിഎഫും എറണാകുളത്ത് എന്‍ഡിഎ ആണ് മുന്നില്‍ നില്‍ക്കുന്നത്. ഇവിടെയും പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുന്നത്.
Discussion about this post