കൊച്ചി: സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന മഞ്ജുവാര്യരുടെ പരാതിയില്‍ ശ്രീകുമാര്‍ മേനോന് എതിരെ പോലീസ് കേസ് എടുത്തു. തൃശൂര്‍ ഈസ്റ്റ് പോലീസാണ് കേസെടുത്തത്. ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.
കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന പരാതിമഞ്ജു വാരിയര്‍ ഡിജിപിക്ക് നല്‍കിയത്. ശ്രീകുമാര്‍ മേനോന്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നും അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നുമായിരുന്നു പരാതി.
തനിക്കൊപ്പമുള്ളവരെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും, ഔദ്യോഗികാവശ്യങ്ങള്‍ക്കായി താന്‍ ശ്രീകുമാര്‍ മേനോനു കൈമാറിയിട്ടുള്ള ലെറ്റര്‍ ഹെഡും രേഖകളും ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും മഞ്ജുവാര്യര്‍ പരാതിയില്‍ പറയുന്നു. പോലീസ് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് ഡിജിപിക്ക് മഞ്ജു വാര്യയര്‍ പരാതി നല്‍കിയത്.
Discussion about this post