തിരുവനന്തപുരം: സംസ്ഥാനത്ത് പഴങ്ങളില്‍ നിന്നും ധാന്യങ്ങളില്‍ നിന്നും മദ്യവും വൈനുമുണ്ടാകാന് അനുമതി. കേരള സര്‍വകലാശാല സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. പഴവര്‍ഗങ്ങളായ ചക്ക, കശുമാങ്ങ, പഴം തുടങ്ങിയവയില്‍ നിന്നും മറ്റു കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യവും വൈനും ഉണ്ടാകാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
നിയമസഭാ സബ്ജക്റ്റ് കമ്മിറ്റിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മദ്യം ഉല്പാദിപ്പിക്കുന്നതിനുള്ള ശുപാര്‍ശ കാര്‍ഷിക സര്‍വകലാശാല സമര്‍പ്പിച്ചത്. ഇതനുസരിച്ച് പഴവര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവയില്‍ നിന്ന് വൈന്‍ ഉല്പാദിപ്പിക്കുന്ന യൂണിറ്റുകള്‍ക്ക് അബ്കാരി നിയമങ്ങള്‍ക്ക് അനുസൃതമായി ലൈസന്‍സ് നല്‍കും. ഇതിനായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ ഭേദഗതി വരുത്താനും തീരുമാനമായിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
Discussion about this post