തിരുവനന്തപുരം: സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയെങ്കിലും ഫലം കാത്തിരിക്കുകയാണ് പാര്‍ട്ടികള്‍. ഇതിനിടയില്‍ ഒരു വീട്ടമ്മയുടെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാ വിഷയം. വട്ടിയൂര്‍ക്കാവ് ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് എത്തിയ നടന് സുരേഷ് ഗോപിയോടാണ് വീട്ടമ്മയുടെ മറുപടി.
എസ് സുരേഷിന് വോട്ട് തേടിയാണ് താന്‍ വന്നതെന്നും വോട്ട് തരില്ലേ എന്ന് സുരേഷ് ഗോപി പറഞ്ഞതോടെ സാറ് മത്സരിച്ചാല്‍ മാത്രമെ വോട്ട് തരൂ എന്നായിരുന്നു മറുപടി. സംഭവം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്. കൂടാതെ സാറ് സിനിമയിലെങ്കിലും സിപിഎമ്മുകാരനായി പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നും ഈ അമ്മ ചോദിക്കുന്നുണ്ട്. താന്‍ കഴിഞ്ഞ 45 വര്‍ഷമായി സിപിഎമ്മില്‍ പ്രവര്‍ത്തിക്കുകയാണെന്നും ആ ചോരയും ഈ ചോരയും ഒന്നാണെന്നും വീട്ടമ്മ ആവേശത്തോടെ പറഞ്ഞു. ഇതിനിടയിലാണ് സാറ് മത്സരിച്ചാല്‍ മാത്രം വോട്ട് തരാം എന്ന് കൂടി പറഞ്ഞത്.
സാറ് മത്സരിക്കുകയാണെങ്കില്‍ വോട്ടിടാമെന്നും അല്ലാതെ സിപിഎം സ്ഥാനാര്‍ത്ഥിയല്ലാത്ത മറ്റൊരാള്‍ക്കും താന്‍ വോട്ട് ചെയ്യില്ലെന്നും ഇവര്‍ തുറന്നടിച്ചു. ഞാന്‍ നില്‍ക്കുന്നതിന് തുല്യമാണ് സുരേഷ് എന്നും അവരെ കൊണ്ട് പണിയെടുപ്പിക്കാന്‍ പോകുന്നത് ഞാനാണെന്നും സുരേഷ് ഗോപി പറഞ്ഞെങ്കിലും അതൊന്നും സാറ് പറയരുതെന്നും സാറ് സിനിമയില്‍ ആയതുകൊണ്ടും സാറിന്റെ സിനിമകള്‍ ഇഷ്ടമായതുകൊണ്ടും ഞാന്‍ സാറിന് വോട്ട് ചെയ്യാമെന്നും അല്ലാതെ വേറെ ഒരാള്‍ക്കും താന്‍ വോട്ട് ചെയ്യില്ലെന്നും ഈ അമ്മ ആവര്‍ത്തിച്ച് പറഞ്ഞു. ഇതോടെ ‘ഞാന്‍ അത് ബഹുമാനിക്കുന്നു’ എന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു താരം.
Discussion about this post