കൊച്ചി: നീതി തേടി ആക്ടിവിസ്റ്റ് രഹ്നാ ഫാത്തിമ സുപ്രീം കോടതിയിലേക്ക് സോഷ്യല്‍ മീഡിയയില്‍ മതവികാരം വ്രണപ്പെടുത്തുന്ന ചിത്രങ്ങളും പരാമര്‍ശങ്ങളും പ്രചരിപ്പിച്ച കേസില്‍ രഹ്നാ ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് അവര്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.
തന്നെ പോലീസ് അറസ്റ്റ് ചെയ്താല്‍ ബിഎസ്എന്‍എല്ലിലെ ജോലിയെത്തന്നെ ബാധിച്ചേക്കുമെന്നതിനാലാണ് അടിയന്തരമായി സുപ്രീം കോടതിയെ സമീപിക്കാന്‍ രഹ്ന തയാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ശബരിമല യാത്രയുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലൂടെ പുറത്തുവിട്ട ചിത്രങ്ങളാണ് കേസിനു ആസ്പതമായിരിക്കുന്നത്. തുലാമാസ പൂജയ്ക്ക് ശബരിമല ദര്‍ശനത്തിനെത്തിയ യുവതിയെ പ്രതിശേധക്കാര്‍ നടപ്പന്തലില്‍ തടയുകയായിരുന്നു. തുടര്‍ന്നായിരുന്നു കോടതി നടപടി.
ബിജെപി നേതാവ് അഡ്വ. ബി രാധാകൃഷ്ണ മേനോന്‍ പത്തനംതിട്ട പോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് രഹനക്കെതിരേ കേസെടുത്തത്. ശബരിമല ഹിന്ദുക്കളുടെ മാത്രം ആരാധനാലയമല്ലെന്നും അയ്യപ്പന്‍ ഹിന്ദുവല്ലെന്നും മറ്റുമുള്ള പരാമര്‍ശങ്ങളാണു രഹ്ന നടത്തിയത്. ഇതു ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്നാണു പരാതിയിലാണ് രഹ്നക്കെതിരെ കേസ് എടുത്തിരിക്കുന്നത്.