കൊച്ചി: സംവിധായകന് ശ്രീകുമാര്‍ മേനോനെതിരെ നടി മഞ്ജു വാര്യര്‍ പോലീസില്‍ പരാതി നല്കിയ സംഭവത്തില്‍ ഇടപെടാനില്ലെന്ന് എഎംഎംഎയും. ഫെഫ്കയ്ക്ക് പിന്നാലെയാണ് എഎംഎംഎയും കൈയൊഴിഞ്ഞിരിക്കുന്നത്. എഎംഎംഎ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവാണ് ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്. ക്രിമിനല്‍ കേസില്‍ ഇടപെടാന്‍ സംഘടനയ്ക്ക് പരിമിതിയുണ്ടെന്നും മഞ്ജു അയച്ച കത്ത് ‘എഎംഎംഎ’യ്ക്ക് കിട്ടിയെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ മഞ്ജുവിനെ തൊഴില്‍പരമായി പിന്തുണയ്ക്കുമെന്നും ഇടവേള ബാബു കൂട്ടിച്ചേര്‍ത്തു. വിവാദത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്നാണ് ഫെഫ്ക പറഞ്ഞത്. മഞ്ജുവിന്റെ കത്ത് ലഭിച്ചെങ്കിലും ക്രിമിനല്‍ കേസായതിനാല്‍ സംഘടനയ്ക്ക് ഇടപെടാനാകില്ലെന്നും ശ്രീകുമാര്‍ ഫെഫ്ക അംഗമല്ലെന്നും ബി ഉണ്ണികൃഷ്ണന് പറഞ്ഞു.
ഇന്നലെയാണ് ശ്രീകുമാര്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ടെന്നും അപകടപ്പെടുത്താന്‍ ശ്രമിക്കുമോ എന്ന ഭയമുണ്ടെന്നും ചൂണ്ടിക്കാണിച്ച് മഞ്ജു പരാതി നല്‍കിയത്. പോലീസ് മേധാവി ലോക്നാഥ് ബെഹ്റയെ നേരില്‍ കണ്ടു നല്കിയ പരാതിയിലാണ് മഞ്ജുവാര്യര്‍ ഈ ആരോപണം ഉന്നയിക്കുന്നത്. സംഭവത്തില്‍ പ്രതികരണവുമായി ശ്രീകുമാറും രംഗത്ത് വന്നിരുന്നു. ഏത് അന്വേഷണത്തിനും സഹകരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
Discussion about this post