കൊച്ചി: കൊച്ചിയില്‍ സിപിഐ നടത്തിയ ഡിഐജി ഓഫീസ് മാര്‍ച്ചിനിടെ സംഘര്‍ഷം ഉണ്ടായ സംഭവത്തില്‍ സിപിഐ നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി. എല്‍ദോ എബ്രഹാം എംഎല്‍എ, സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു, അസിസ്റ്റന്റ് സെക്രട്ടറി സിപി സുഗതന് എന്നിവരുള്‍പ്പെടെ പത്ത് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നില്‍ ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സര്‍ക്കാരില്‍ ഇപ്പോഴും പ്രതീക്ഷയുണ്ടെന്നും നീതി ലഭിക്കുമെന്നും സിപിഐ ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു.
കഴിഞ്ഞ ജൂലൈ 23 നായിരുന്നു സിപിഐ നേതാക്കള്‍ ഡിഐജി ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. എഐഎസ്എഫ് പ്രവര്‍ത്തകരെ കായികമായി നേരിട്ട ഞാറയ്ക്കല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് എല്‍ദോ എബ്രഹാം എംഎല്‍എയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്. പോലീസിന്റെ ലാത്തിച്ചാര്‍ജില്‍ കൈക്ക് പരുക്കേറ്റെന്ന് പറഞ്ഞ് എല്‍ദോ എബ്രഹാം രംഗത്തെത്തിയിരുന്നു. ലാത്തിച്ചാര്‍ജുമായി ബന്ധപ്പെട്ട് പോലീസിനെതിരെ നടപടി സ്വീകരിക്കേണ്ടതില്ലെന്നായിരുന്നു ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയത്.
Discussion about this post