തിരുവനന്തപുരം: മഞ്ജു വാര്യര്‍-ശ്രീകുമാര്‍ മേനോന്‍ വിവാദത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്ന് ഫെഫ്ക. മഞ്ജുവിന്റെ കത്ത് ലഭിച്ചെങ്കിലും ക്രിമിനല്‍ കേസായതിനാല്‍ സംഘടനയ്ക്ക് ഇടപെടാനാകില്ലെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ശ്രീകുമാര്‍ മേനോന്‍ ഫെഫ്ക അംഗമല്ലെന്നും ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.
സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന പരാതിയില്‍ ഇന്ന് രാവിലെയാണ് മഞ്ജു വാരിയര് ഫെഫ്കയുടെ പിന്തുണ തേടിയത്. മൂന്നുവരിയില്‍ മാത്രം ഒതുങ്ങുന്നതായിരുന്നു കത്ത്. ശ്രീകുമാര്‍ മേനോനെതിരെ ഡിജിപിക്ക് പരാതി നല്‍കിയെന്നും കത്തില്‍ മഞ്ജു പറയുന്നു.
അതെസമയം മഞ്ജു വാര്യര്‍ ഡിജിപിക്ക് നല്‍കിയ പരാതി പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. കേസ് ഡിജിപിയുടെ മേല്‍നോട്ടത്തില്‍ പോലീസ് ആസ്ഥാനത്തെ ഡിവൈഎസ്പി രാജ്കുമാറിന്റെ നേതൃത്വത്തില്‍ സിഐ പ്രകാശ് ആണ് അന്വേഷിക്കുന്നത്.
പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ഇന്നലെയാണ് ശ്രീകുമാര്‍ മേനോന്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നും അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും മഞ്ജു വാര്യയര്‍ പോലീസ് ആസ്ഥാനത്ത് നേരിട്ടെത്തി ഡിജിപിക്ക് പരാതി നല്‍കിയത്.
Discussion about this post