തിരുവനന്തപുരം; കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേത്തിയ എപി അബ്ദുള്ളക്കുട്ടിയെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടായിട്ടില്ലെന്നും തെരഞ്ഞെടുപ്പില്‍ വിവിധ മതന്യൂനപക്ഷങ്ങില്‍പ്പെട്ടവര്‍ ബിജെപിയെ പിന്തുണയ്ക്കാനായി രംഗത്തു വന്നത് പാര്‍ട്ടിക്ക് അഭിമാനകരമായ നേട്ടമാണെന്നും ശ്രീധരന് പിള്ള പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളില്‍ നിന്നും ശുഭകരമായ റിപ്പോര്‍ട്ടാണ് തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളത്.തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ചു പുറത്തു വന്ന എക്സിറ്റ്പോളുകളെ പാര്‍ട്ടി തള്ളിക്കളയുന്നുവെന്നും ശ്രീധരന് പിള്ള പറഞ്ഞു. സിപിഎമ്മും സിപിഐയും വിട്ടു വന്ന 257 പേര് ബിജെപിയില്‍ ചേരുമെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ശ്രീധരന് പിള്ള പറഞ്ഞു.
Discussion about this post