തിരുവനന്തപുരം: ശബരി ആശ്രമം നവീകരണ പ്രവൃത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി എകെ ബാലനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. അയിത്തോച്ചാടനം രൂപം കൊണ്ട ഇടങ്ങളില്‍ പ്രധാനപ്പെട്ടതാണ് ടിആര്‍ കൃഷ്ണസ്വാമി അയ്യര്‍ സ്ഥാപിച്ച ശബരി ആശ്രമമെന്ന് അദ്ദേഹം കുറിച്ചു. ആനന്ദ തീര്‍ത്ഥന്‍ സന്യാസം സ്വീകരിച്ചതും ശബരി ആശ്രമത്തില്‍ വച്ചാണ്.
ഗാന്ധിജി മൂന്ന് തവണ ആശ്രമം സന്ദര്‍ശിച്ചിട്ടുണ്ട്. ഗാന്ധിജിക്ക് ആദരം അര്‍പ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ആദ്യമായി മിശ്രഭോജനം നടന്നത് ശബരി ആശ്രമത്തില്‍ ആയിരുന്നു. കേരളത്തിന്റെ സാംസ്‌ക്കാരിക, ചരിത്ര, സാമൂഹിക, നവോത്ഥന മേഖലകളില്‍ ശബരി ആശ്രമം ഇന്നും പ്രസക്തമാണെന്നും അദ്ദേഹം പറയുന്നു.
ശബരി ആശ്രമ നവീകരണത്തിന് സര്‍ക്കാര്‍ പ്രത്യേക പരിഗണനയാണ് നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തിന്റെയും 70-ാം രക്തസാക്ഷ്യത്തിന്റെയും ഭാഗമായി സംസ്ഥാനത്തെ അഞ്ച് കേന്ദ്രങ്ങളില്‍ നടന്ന ‘രക്തസാക്ഷ്യം’ പരിപാടിയുടെ ഭാഗമായാണ് ശബരി ആശ്രമത്തില്‍ സ്മൃതി മണ്ഡപം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും അദ്ദേഹം കുറിച്ചു.
രണ്ടു കോടി 60 ലക്ഷം രൂപയാണ് ഒന്നാം ഘട്ടത്തിനായി വകയിരുത്തിയിരിക്കുന്നത്. ശബരി ആശ്രമത്തിലെ ചുറ്റുപാടുകളും മരങ്ങളും പൂര്‍ണ്ണമായും സംരക്ഷിച്ചുകൊണ്ടായിരിക്കും നിര്‍മ്മാണം. ഒന്നാംഘട്ടത്തില്‍ 6800 ചതുരശ്ര അടിയില്‍ ഹോസ്റ്റല്‍ ബ്ലോക്ക്, ഓഫീസ് സൗകര്യങ്ങള്‍, കണ്‍ട്രോള്‍ മുറി, സെക്യൂരിറ്റി മുറി, കവാടം, കുളപ്പുര, പാതകള്‍, ലാന്‍ഡ്‌സ്‌കേപ്പിങ് എന്നിവയാണ് നിര്‍മ്മിക്കുന്നത്.
ഹോസ്റ്റല്‍ ബ്ലോക്കില്‍ 36 കുട്ടികള്‍ക്ക് താമസിക്കാനുള്ള 12 മുറികള്‍, വാര്‍ഡന്റെ മുറി, സ്വീകരണമുറി, രോഗി മുറി, അടുക്കള, സ്റ്റോര്‍ മുറി, ഡൈനിങ് ഹാള്‍, ഷെഡ് എന്നിവ ഒന്ന് വീതവും രണ്ട് അതിഥി മുറികളും നാല് ശൗചാലയങ്ങളും ഉണ്ടാകും. സ്വീകരണമുറി, ഓഫീസ് ലോബി, ശൗചാലയം എന്നിവ ഉള്‍പ്പെടുന്നതാണ് ഓഫീസ് സൗകര്യങ്ങള്‍. രണ്ടാം ഘട്ടത്തിലാണ് സെമിനാര്‍ ഹാളും ലൈബ്രറിയും പൂര്‍ത്തിയാക്കുക. ഒന്നും രണ്ടും ഘട്ടങ്ങളില്‍ മൊത്തം ചെലവ് അഞ്ച് കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ഹാബിറ്ററ്റ് ടെക്‌നോളജി ഗ്രൂപ്പനാണ് സ്മൃതിമണ്ഡപത്തിന്റെ നിര്‍മാണ ചുമതല.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ശബരി ആശ്രമം നവീകരണ പ്രവൃത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
അയിത്തോച്ചാടനം രൂപം കൊണ്ട ഇടങ്ങളില്‍ പ്രധാനപ്പെട്ടതാണ് ടി.ആര്‍ കൃഷ്ണസ്വാമി അയ്യര്‍ സ്ഥാപിച്ച ശബരി ആശ്രമം. ആനന്ദ തീര്‍ത്ഥന്‍ സന്യാസം സ്വീകരിച്ചതും ശബരി ആശ്രമത്തില്‍ വച്ചാണ്. ഗാന്ധിജി മൂന്ന് തവണ ആശ്രമം സന്ദര്‍ശിച്ചിട്ടുണ്ട്. ഗാന്ധിജിക്ക് ആദരം അര്‍പ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. രാജ്യത്ത് ആദ്യമായി മിശ്രഭോജനം നടന്നത് ശബരി ആശ്രമത്തില്‍ ആയിരുന്നു. കേരളത്തിന്റെ സാംസ്‌ക്കാരിക, ചരിത്ര, സാമൂഹിക, നവോത്ഥന മേഖലകളില്‍ ശബരി ആശ്രമം ഇന്നും പ്രസക്തമാണ്.
ശബരി ആശ്രമ നവീകരണത്തിന് സര്‍ക്കാര്‍ പ്രത്യേക പരിഗണനയാണ് നല്‍കുന്നത്. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തിന്റെയും 70-ാം രക്തസാക്ഷ്യത്തിന്റെയും ഭാഗമായി സംസ്ഥാനത്തെ അഞ്ച് കേന്ദ്രങ്ങളില്‍ നടന്ന ‘രക്തസാക്ഷ്യം’ പരിപാടിയുടെ ഭാഗമായാണ് ശബരി ആശ്രമത്തില്‍ സ്മൃതി മണ്ഡപം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
അയിത്തോച്ചാടനത്തിന് വേദിയായ ശബരി ആശ്രമം സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന തിരിച്ചറിവാണ് ഗാന്ധിസ്മൃതി മണ്ഡപം നിര്‍മിക്കാന്‍ കാരണമായത്.അഞ്ചു കോടി ചെലവില്‍ സാംസ്‌കാരിക വകുപ്പാണ് സ്മൃതി മണ്ഡപം നിര്‍മിക്കുന്നത്. ഹാബിറ്ററ്റ് ടെക്‌നോളജി ഗ്രൂപ്പനാണ് സ്മൃതിമണ്ഡപത്തിന്റെ നിര്‍മാണ ചുമതല. രണ്ടു കോടി 60 ലക്ഷം രൂപയാണ് ഒന്നാം ഘട്ടത്തിനായി വകയിരുത്തിയിരിക്കുന്നത്. ശബരി ആശ്രമത്തിലെ ചുറ്റുപാടുകളും മരങ്ങളും പൂര്‍ണമായും സംരക്ഷിച്ചുകൊണ്ടായിരിക്കും നിര്‍മ്മാണം നടത്തുക. ഒന്നാംഘട്ടത്തില്‍ 6800 ചതുരശ്ര അടിയില്‍ ഹോസ്റ്റല്‍ ബ്ലോക്ക്, ഓഫീസ് സൗകര്യങ്ങള്‍, കണ്‍ട്രോള്‍ മുറി, സെക്യൂരിറ്റി മുറി, കവാടം, കുളപ്പുര, പാതകള്‍, ലാന്‍ഡ്‌സ്‌കേപ്പിങ് എന്നിവയാണ് നിര്‍മ്മിക്കുന്നത്. ഹോസ്റ്റല്‍ ബ്ലോക്കില്‍ 36 കുട്ടികള്‍ക്ക് താമസിക്കാനുള്ള 12 മുറികള്‍, വാര്‍ഡന്റെ മുറി, സ്വീകരണമുറി, രോഗി മുറി, അടുക്കള, സ്റ്റോര്‍ മുറി, ഡൈനിങ് ഹാള്‍, ഷെഡ് എന്നിവ ഒന്ന് വീതവും രണ്ട് അതിഥി മുറികളും നാല് ശൗചാലയങ്ങളും ഉണ്ടാകും. സ്വീകരണമുറി, ഓഫീസ് ലോബി, ശൗചാലയം എന്നിവ ഉള്‍പ്പെടുന്നതാണ് ഓഫീസ് സൗകര്യങ്ങള്‍. രണ്ടാം ഘട്ടത്തിലാണ് സെമിനാര്‍ ഹാളും ലൈബ്രറിയും പൂര്‍ത്തിയാക്കുക. ഒന്നും രണ്ടും ഘട്ടങ്ങളില്‍ മൊത്തം ചെലവ് അഞ്ച് കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്.
അകത്തേത്തറ – നടക്കാവ് മേല്‍പ്പാലത്തിന്റെ സ്ഥലം ഏറ്റെടുപ്പ് നടപടികള്‍ ഉടനടി പൂര്‍ത്തിയാകും. പാലം യാഥാര്‍ഥ്യമാകുന്നതോടെ ശബരി ആശ്രമത്തിലേക്കുള്ളവരുടെയും പരിസരവാസികളുടെയും യാത്രയും സുഗമമാകും.