വയനാട്: വനിതാ പോലീസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയ ഉന്നത പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിക്കൊരുങ്ങി സംസ്ഥാന വനിതാ കമ്മീഷന്. വയനാട് എസ്പിയോട് പത്തുദിവസത്തിനകം റിപ്പോര്‍ട്ട് നല്കാന് വനിതാ കമ്മീഷന് നിര്‍ദ്ദേശിച്ചു.
വയനാട് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ സൈബര്‍സെല്ലിന്റെ ഭാഗമായി പ്രവര്‍ത്തിക്കവേ സഹപ്രവര്‍ത്തകരോട് സംസാരിച്ചതിന് ഓഫീസിലെ അഡ്മിനിസ്ട്രേഷന് വിഭാഗം ഉദ്യോഗസ്ഥന് തന്നോട് മോശമായി പെരുമാറിയെന്നും, ഭീഷണിപ്പെടുത്തിയെന്നുമാണ് വനിതാ പോലീസ് ഉദ്യോഗസ്ഥ നല്കിയ പരാതി.
സംഭവത്തെക്കുറിച്ച് മേലുദ്യോഗസ്ഥരോട് പരാതിപ്പെട്ടപ്പോള്‍ ഇതേ ഉദ്യോഗസ്ഥന് ഇടപെട്ട് തന്നെ സ്ഥലംമാറ്റിയെന്നും പരാതിയില്‍ പറയുന്നു.
എന്നാല്‍ പരാതിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍പുറത്തുവിട്ടിട്ടില്ല. എന്നാല്‍ പരാതി വളരെ ഗൗരവമുള്ളതാണെന്ന് കമ്മീഷന് ബോധ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം തുടര്‍നടപടിയെടുക്കുമെന്നും അധ്യക്ഷ എംസി ജോസഫൈന് പറഞ്ഞു.
Discussion about this post